Connect with us

National

സ്വര്‍ണം ഉയര്‍ത്തി രുസ്തം സാരംഗ്

Published

|

Last Updated

തൃശൂര്‍: ഭാരോദ്വഹനം പുരുഷന്മാരുടെ 62 കിലോ ഗ്രാം വിഭാഗത്തില്‍ ചത്തീസ്ഗഢിന്റെ രുസ്തം സാരംഗ് സ്വര്‍ണ്ണം നേടി. സ്‌നാച്ചില്‍ 114 ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 146 ഉം കിലോ ഗ്രാം ഉയര്‍ത്തി 28 പോയിന്റാണ് രുസ്തം നേടിയത്. സര്‍വീസസിന്റെ സ്വപ്‌നില്‍ ബാബ്‌സോ 25 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. സ്വപ്‌നില്‍ ബാബ്‌സോ സ്‌നാച്ചില്‍ 115ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 143ഉം കിലോ ഗ്രാം ഉയര്‍ത്തി. സ്‌നാച്ചില്‍ 114ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 143 ഉം കിലോ ഗ്രാം ഭാരമുയര്‍ത്തി 23 പോയിന്റ് നേടിയ ഒഡീഷയുടെ സുശാന്ത് സാഹുവിനാണ് മൂന്നാം സ്ഥാനം . ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 7 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
വനിതാ വിഭാഗം 58 കിലോ “ഭാരോദ്വഹനത്തില്‍ ഒറീസ്സയിലെ മീനാട്ടി സേതി സ്വര്‍ണം നേടി. സ്‌നാച്ച്, ജര്‍ക്ക് വിഭാഗങ്ങളില്‍ 192 കിലോ ഉയര്‍ത്തിയാണ് നേട്ടം കൈവരിച്ചത്. ഹരിയാനയിലെ ഹര്‍ജിത് കൗര്‍ വെള്ളി നേടിയപ്പോള്‍ മണിപ്പൂരിലെ എന്‍.സുമബാല ദേവി വെങ്കലം കരസ്ഥമാക്കി. സ്വര്‍ണം നേടിയ മീനാട്ടി സേതി നിലവിലുള്ള ജര്‍ക്ക് വിഭാഗത്തില്‍ 114 കിലോവിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
സ്‌നാച്ച് വിഭാഗത്തില്‍ 82 കിലോയും ജര്‍ക്ക് വിഭാഗത്തില്‍ 110 കിലോയുമാണ് മീനാട്ടി സേതി ഉയര്‍ത്തിയത്. വെള്ളി നേടിയ ഹര്‍ജിത് കൗര്‍ ഈ വിഭാഗങ്ങളില്‍ 84ഉം 107ഉം കിലോ വീതം ഉയര്‍ത്തിയാണ് രണ്ടാംസ്ഥാനത്തെത്തിയത്. സുമബാലദേവി ഇരുവി”ഭാഗങ്ങളിലുമായി 184 കിലോയാണ് ഉയര്‍ത്തിയത്. കേരളത്തിനുവേണ്ടിമത്സരിച്ച് എം.എസ്.സ്‌നേഹയ്ക്ക് സ്‌നാച്ച് വിഭാഗത്തില്‍ 57 കിലോയും ജര്‍ക്ക് വിഭാഗത്തില്‍ 73 കിലോയും മാത്രമാണ് ഉയര്‍ത്താന്‍ സാധിച്ചത്. ഏറ്റവും അവസാനസ്ഥാനത്താണ് കേരള താരം എത്തിയത്.

Latest