Connect with us

National

ഡല്‍ഹിയില്‍ ചര്‍ച്ചിന് നേരെ വീണ്ടും ആക്രമണം

Published

|

Last Updated

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ചര്‍ച്ചില്‍ മോഷണവും അക്രമവും നടന്നതായി റിപ്പോര്‍ട്ട്. ഒരു ഡി വി ഡി പ്ലെയര്‍ ഉള്‍പ്പെടെ ചര്‍ച്ചില്‍ സൂക്ഷിച്ച പല വസ്തുക്കളും മോഷ്ടാക്കള്‍ കടത്തിയതായി പോലീസ് അറിയിച്ചു. സെന്റ് അല്‍ഫോന്‍സ് ചര്‍ച്ചില്‍ തിങ്കളാഴ്ചയാണ് കൊള്ള നടത്തിയത്. ചര്‍ച്ചിനകത്ത് സൂക്ഷിച്ച വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടവിയില്‍ ഉള്‍പ്പെടും. മോഷണത്തിനുപുറമെ അക്രമികള്‍ കാബിനകത്തെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പണം സൂക്ഷിച്ച പെട്ടി സുരക്ഷിതമാണെന്ന് ഫാദര്‍ വിന്‍സന്റ് സാല്‍വത്തോര്‍ പറഞ്ഞു. ഒമ്പത് ആഴ്ചക്കിടെ അഞ്ചാം തവണയാണ് ഡല്‍ഹിയില്‍ ക്രസ്തുമത ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടക്കുന്നത്. കേവലം ഒരു മോഷണ സംഭവമായി മാത്രം ഇതിനെ ചുരുക്കിക്കാണരുതെന്നും സാധ്യമായ എല്ലാ വഴികളിലൂടെയും തുറന്ന അന്വേഷണം നടത്തണമെന്നും ചര്‍ച്ചധികാരികള്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചിന്റെ പ്രധാന കവാടം തുറന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപവാസികളായ ചിലരെ പോലീസ് ചോദ്യം ചെയ്തു. ചര്‍ച്ചിന് സമീപം സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരോക്കെയോ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യംവെച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന് മറ്റുചില മാനങ്ങളുണ്ടെന്ന് ആള്‍ ഇന്ത്യ കത്തോലിക് യൂനിയന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ ദയാല്‍ പറഞ്ഞു. ക്രസ്ത്യാനികളെ തളര്‍ത്താന്‍ മുന്ന് മാസത്തിനിടെ നിരവധി അക്രമങ്ങളാണ് ഡല്‍ഹിയിലെ ചര്‍ച്ചുകളില്‍ അരങ്ങേറിയത്. കൃത്യമായ ഇടവേളകളിലാണ് കൊള്ള നടക്കുന്നത്. വരാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും പോലീസ് ശരിയായ അന്വേഷണത്തിന് തയ്യാറാകണമെന്നും ഡല്‍ഹി അതിരൂപതാ വാക്താവ് സവാരി മുത്തുസങ്കര്‍ പറഞ്ഞു. ചര്‍ച്ചുകള്‍ക്കു നേരെ തീവെപ്പ്, കല്ലേറ് ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ കഴിഞ്ഞ മാസങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ ഉയര്‍ന്നുവരികയാണ്. മോദി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയിലെ ക്രിസ്ത്യനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി ഒരു അമേരിക്കന്‍ സെനറ്റ് അംഗം പ്രതിനിധി സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

---- facebook comment plugin here -----

Latest