Connect with us

National

കെജ്‌രിവാളിന് ബി ജെ പിയുടെ രണ്ടാം ഘട്ട ചോദ്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ബി ജെ പിയുടെ പുതിയ സെറ്റ് ചോദ്യങ്ങള്‍. എന്ത് കൊണ്ടാണ് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ഡല്‍ഹിക്കാരോട് എ എ പിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്ന് ബി ജെ പി നേതാവ് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ എന്ത്‌കൊണ്ട് തിരഞ്ഞെടിപ്പ് കമ്മീഷന് നല്‍കിയില്ലെന്നതാണ് രണ്ടാമത്തെ ചോദ്യം.
എന്ത് കൊണ്ടാണ് എ എ പിയിലെ വനിതാ നേതാക്കള്‍ പാര്‍ട്ടി വിടുന്നതെന്നതാണ് മൂന്നാം ചോദ്യം. ഭരണഘടനാ സ്ഥാപനങ്ങളെ എ എ പി നിരന്തരം അവഹേളിക്കുന്നുവെന്ന ആരോപണമാണ് നാലാമത്തെ ചോദ്യത്തിലുള്ളത്. 49 ദിവസത്തെ അധികാരത്തിനിടയില്‍ ലോകായുക്തയെ കുറിച്ച് ആം ആദ്മി പാര്‍ട്ടി മൗനം പാലിച്ചുവെന്നാണ് അവസാന ചോദ്യം. പ്രചാരണത്തിന്റെ ഭാഗമായി ഇനിയുള്ള ഓരോ ദിനവും അഞ്ച് വീതം ചോദ്യങ്ങള്‍ ചോദിക്കാനാണ് ബി ജെ പിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ആദ്യ അഞ്ച് ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.