Connect with us

Kozhikode

സ്വന്തം പാര്‍ട്ടിയില്‍ ഐക്യം സൃഷ്ടിക്കാനാണ് പിള്ള ശ്രമിക്കേണ്ടതെന്ന്

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസിനെ മുന്നണി മര്യാദ പഠിപ്പിക്കുന്നതിന് മുമ്പ് രണ്ട് നേതാക്കള്‍ മാത്രമുള്ള സ്വന്തം പാര്‍ട്ടിയില്‍ ഐക്യം സൃഷ്ടിക്കാനാണ് ആര്‍ ബാലകൃഷ്ണപ്പിള്ള ശ്രമിക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്. യു ഡി എഫിന്റെ സ്ഥാപക നേതാവാണ് താന്‍ എന്നാണ് പിള്ള പറയുന്നത്. എന്നാല്‍ സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കുമീതെ ചാഞ്ഞാല്‍ മുറിച്ചുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് സിന്ദാബാദ് വിളിക്കാത്തതിന്റെ പേരിലാണ് എല്‍ ഡി എഫില്‍ നിന്ന് പല ഘടകകക്ഷികളും പുറത്താക്കപ്പെട്ടത്. ഇവിടെ സ്വന്തം കൈയ്യിലിരിപ്പുകൊണ്ട് ചില കക്ഷി നേതാക്കള്‍ മുന്നണിക്ക് പേരുദോഷം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.