Connect with us

International

എം എച്ച് 370 അപകടത്തില്‍ പെട്ടതെന്ന് മലേഷ്യയുടെ ഔദ്യോഗിക പ്രഖ്യാപനം

Published

|

Last Updated

ക്വലാലമ്പൂര്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ ലൈന്‍സിന്റെ ഫ്‌ളൈറ്റ് എം എച്ച് 370 വിമാനം അപകടത്തില്‍ പെട്ടതാണെന്നും യാത്രക്കാരും വിമാന ജോലിക്കാരും മരിച്ചതായി അനുമാനിക്കുന്നതായും മലേഷ്യ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മലേഷ്യയില്‍ നിന്നും ബീജിംഗിലേക്ക് പറക്കുകയായിരുന്ന വിമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8നാണ് ഇന്ത്യാ സമുദ്രത്തില്‍ കാണാതായത്.
വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വഴിതുറന്നിരിക്കുകയാണ്. മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ മേധാവി അസറുദ്ദീന്‍ അബ്ദുല്‍ റഹ്മാന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Latest