ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്ത് ബജാജ് പ്ലാറ്റിന

Posted on: January 28, 2015 7:12 pm | Last updated: January 28, 2015 at 7:12 pm

bajaj platinaമൈലേജ് നോക്ക് ബൈക്ക് വാങ്ങുന്നവര്‍ക്ക് പ്രിയപ്പെട്ട മോഡലാണ് ബജാജ് പ്ലാറ്റിന. എന്നാല്‍ മൈലേജിന്റെ ഇതുവരെയുള്ള എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കുന്നതാണ് പുതിയ ബജാജ് പ്ലാറ്റിന. ലിറ്ററിന് 96.90 കിലോമീറ്റര്‍ ആണ് പുതിയ പ്ലാറ്റിന ഇ എസ് വാഗ്ദാനം ചെയ്യുന്ന മൈലേജ്.

മോഡലിന്റെ പേരിലുള്ള ഇ എസ് എന്നത് ഇലക്ട്രിക് സ്റ്റാര്‍ട്ടിനെ സൂചിപ്പിക്കുന്നു. എക്‌സോസ് ടെക് സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 102 സി സി, സിംഗിള്‍ സിലിണ്ടര്‍ , ഡി ടി എസ് ഐ എന്‍ജിന് 8.10 ബി എച്ച് പി 9.02 എന്‍ എം ആണ് ശേഷി. നാല് സ്പീഡാണ് ഗീയര്‍ ബോക്‌സ്. ടാങ്ക് കപ്പാസിറ്റി 11.50 ലിറ്റര്‍. അലോയ് വീലുകളുള്ള ബൈക്കിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്.