Connect with us

Gulf

ലോകത്തിലെ വലിയ ക്രിക്കറ്റ് ബാറ്റ് പുറത്തിറക്കി

Published

|

Last Updated

ദുബൈ: ഐ സി സി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒ എസ് എന്‍ ചാനല്‍ ലോകത്തിലെ ഏറ്റവും നീളംകൂടിയ ക്രിക്കറ്റ് ബാറ്റ് പുറത്തിറക്കി. 32 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള ബാറ്റ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. 10 നില കെട്ടിടങ്ങള്‍ക്ക് സമാനമായ ഉയരമുള്ള ബാറ്റിന് 950 കിലോ ഭാരമുണ്ടാകുമെന്ന് ഒ എസ് എന്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹമദ് മാലിക് പറഞ്ഞു.
ഇത്തവണത്തെ ലോക കപ്പില്‍ യു എ ഇ കളിക്കുന്നുണ്ട്. ഒരു മലയാളി താരം ഉള്‍പെട്ടതാണ് യു എ ഇ ടീം. യു എ ഇയുടെ എല്ലാ മത്സരങ്ങളും ഒ എസ് എന്‍ ചാനല്‍ സപ്രേഷണം ചെയ്യും. ഫെബ്രുവരി 25ന് അയര്‍ലെന്റുമായും 28ന് ഇന്ത്യയുമായും മാര്‍ച്ച് നാലിന് പാക്കിസ്ഥാനുമായും 12ന് ദക്ഷിണാഫ്രിക്കയുമായാണ് മത്സരം.

Latest