Connect with us

Kerala

ബാര്‍ കോഴ: കെഎം മാണിയെ പിന്തുണച്ച് വിഎം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സുധീരന്‍ പറഞ്ഞു.
കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനും കോണ്‍ഗ്രസ് വക്താവ് അജയ് തറയിലും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മാണിയെ സംരക്ഷിച്ച് വിഎം സുധീരന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.