മര്‍കസില്‍ നിന്ന് അന്യസംസ്ഥാന താരങ്ങള്‍

    Posted on: January 21, 2015 10:09 pm | Last updated: January 22, 2015 at 9:56 am

    markaz studentsകോഴികോട്: കലോത്സവത്തിന്റെ ആരവങ്ങളില്ലാത്ത നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തിലെ താരങ്ങളായി. ജമ്മുകാശ്മീര്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാരന്തൂര്‍ സുന്നി മര്‍കസ് വിദ്യാര്‍ഥികളായ നജാര്‍, സഫ്ദര്‍, ഇമാം സുല്‍ത്താന്‍ എന്നിവരാണ് താരങ്ങള്‍. ജമ്മുകാശ്മീര്‍കാരനായ ത്വാഹിര്‍ സുല്‍ത്താന്‍ ഉര്‍ദു കവിതാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ആദ്യമായി കലോത്സവത്തില്‍ പങ്കെടുക്കുന്ന ത്വാഹിര്‍ അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. ബീഹാര്‍ സ്വദേശിയായ സഫ്ദര്‍ ഇമാം യസ്ദാനി ഉര്‍ദു കഥാരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഉര്‍ദു പ്രസഗത്തില്‍ എഗ്രഡും നേടി. കാശ്മീര്‍ സ്വദേശിയായ അനായത്തുല്ല നജ്ജാര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉര്‍ദു ഉപന്യാസത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉര്‍ദു അധ്യാപകനായ പി കെ സി മുഹമ്മദാണ് മൂവര്‍ക്കും പരിശീലനം നല്‍കിയത്.