Connect with us

Palakkad

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് സഹായ പ്രവാഹം

Published

|

Last Updated

വടക്കഞ്ചേരി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് സഹായപ്രവാഹം, കൊന്നഞ്ചേരി ചുങ്കതൊടി പരേതരായ രാജന്‍- ശാന്തദമ്പതികളുടെ മക്കള്‍ക്കാണ് വിവിധ കോണുകളില്‍ നിന്ന് സഹായം ലഭിക്കുന്നത്.
ഇവരുടെ പതിനാലും പതിനൊന്നും ഏഴും വയസ്സുള്ള ശ്രുതി, ശ്രീരാജ്, ശ്രീതു എന്നിവരാണ് അനാഥരായത്.
കുട്ടികളെ സഹായിക്കാന്‍ ദുബൈയില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയില്‍ സ്വരൂപിച്ച 1, 30, 663 രൂപ കുട്ടികള്‍ക്ക് കൈമാറി.
വണ്ടാഴി പന്തലത്ത് വീട്ടില്‍ ദിവാകരന്റെ നേതൃത്വത്തില്‍ തുക സ്വരൂപിച്ച് കുട്ടികളുടെ വീട്ടിലെത്ത് ചെക്ക് കൈമാറുകയായിരുന്നു. അനാഥരായ ഈ കുരുന്നുകളുടെ സംരക്ഷണത്തിന് വേണ്ടി കൊന്നഞ്ചേരിയില്‍ ജനകീയ സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ അടുത്തടുത്ത ദിവസം മരണപ്പെട്ട് ജീവിതം വഴിയാധാരമായ ഈ കുരുന്നുകളുടെ അവസ്ഥ മാധ്യമങ്ങളാണ് ആദ്യം പുറംലോകത്തെത്തിച്ചത്.
മണ്ണുത്തിആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോവണ്‍ എന്ന സംഘടനകുട്ടികള്‍ക്ക് 90,000 രൂപ നല്‍കിയിരുന്നു. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ജനകീയ സമിതിയുടെ പേരില്‍ കണ്ണമ്പ്ര കോര്‍പ്പറേഷന്‍ ബേങ്കില്‍ 010500101012231 എന്ന നമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.
ഉദാരമതികളായ നിരവധി ആളുകളാണ് ഇവര്‍ക്ക് സഹായഹസ്തവുമായി മുന്നോട്ട് വരുന്നത്.