Connect with us

International

ഹിസ്ബുല്ല ആക്രമണം: ഇസ്‌റാഈലില്‍ മുന്നറിയിപ്പ്‌

Published

|

Last Updated

ജറൂസലം: ഹിസ്ബുല്ല അംഗങ്ങള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഏത് നിമിഷവും ലബനാനില്‍ നിന്ന് തിരിച്ചടി ഉണ്ടാകാമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലബനാനിലെ ഹിസ്ബുല്ല അംഗങ്ങളും ഒരു ഇറാന്‍ സൈനിക ജനറലും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയതായി ഇസ്‌റാഈല്‍ വ്യക്തമാക്കി. ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഇസ്‌റാഈല്‍ സുരക്ഷാ ക്യാബിനറ്റ് യോഗം ചേര്‍ന്നിരുന്നു. ജൂലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഹിസ്ബുല്ലയുടെ ഒരു ഉന്നത നേതാവ് ഉള്‍പ്പെടെ അഞ്ച് ഹിസ്ബുല്ല അംഗങ്ങള്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest