Connect with us

Ongoing News

കോഴിക്കോടിന്റെ മാനത്ത് പതിനാലാം രാവുദിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോടിന്റെ മാനത്ത് ഇന്നലെ പതിനാലാം രാവുദിച്ചു. കളിവാക്ക് പറഞ്ഞും കളിയാക്കി ചിരിച്ചും അണിഞ്ഞൊരുങ്ങിയെത്തിയ നാരിയേയും തോഴിമാരേയും കണാന്‍ സാമൂതിരിയുടെ തട്ടകത്തിലേക്ക് കലാപ്രേമികള്‍ ഒഴുകിയെത്തി.
ശവ്വാലിന്റെ നിക്കാഹിന്റെ പൊലിമയും തൃക്കല്ല്യാണത്തിന്റെ മഹിമയുമൊക്കെ ഇശലുകളായി പെയ്തിറങ്ങിയപ്പോള്‍ നഗരിയില്‍ നിന്നും നിലക്കാത്ത കൈയടികളുയര്‍ന്നു. മേളയില്‍ ഏറെ ആസ്വാദകരെത്തിയതും ഒപ്പനക്കായിരുന്നു. മൂന്ന് മണിക്ക് തുടങ്ങേണ്ട ഒപ്പന രാത്രി ഏറെ വൈകി തുടങ്ങിയപ്പോള്‍ മത്സരം സമാപിച്ചത് പുലര്‍ച്ചെ. ഈ നേരമത്രയും കാണികള്‍ വേദിയില്‍ നിറഞ്ഞിരുന്നു.
ഇശലും താളവും തനത് ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ക്കത് ഉത്സവമായി.
എന്നാല്‍ പഴമയുടെ മൊഞ്ചും അഴകും ഒപ്പനവേദിയില്‍ നിന്ന് പരിഷ്‌കാരത്തിലേക്ക് ചുവട് മാറിയപ്പോള്‍ തനിമയുടെ സൂക്ഷിപ്പുകളാണ് ചോര്‍ന്ന് പോയത്.