ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

Posted on: January 13, 2015 12:36 am | Last updated: January 13, 2015 at 5:59 pm
SHARE

ronaldo-fifaസൂറിച്ച്‌: ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക്. മൂന്നാം തവണയാണ് ക്രിസ്റ്റിയാനോ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെടുന്നത്. ലയണല്‍ മെസ്സി, മാന്വല്‍ ന്യൂയര്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച കോച്ചിനുള്ള പുരസ്‌കാരം ജര്‍മ്മന്‍ കോച്ച് ജോക്വിംലോയും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ജര്‍മ്മനിയുടെ തന്നെ നദാന്‍ കെസ്‌ലറും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുരസ്‌കാരം കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് സ്വന്തമാക്കി. ലോകകപ്പില്‍ യുറുഗ്വായ്‌ക്കെതിരെ നേടിയ ഗോളാണ് റോഡ്രിഗസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്‌കാരം ജര്‍മ്മന്‍ ടീമായ വോള്‍ഫ്‌സ്ബര്‍ഗിന്റെ റാല്‍ഫാ കെല്ലര്‍മാനും ലഭിച്ചു.  ലോകകപ്പ് വേദികളിലടക്കം മികച്ച സേവനം നല്‍കിയ ഫിഫ വളന്റിയര്‍മാര്‍ക്കാണ് ഫെയര്‍ പ്ലേ പുരസ്‌കാരം.

റയല്‍ മാഡ്രിഡാനായി കാഴ്ചവെച്ച പ്രകടനാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഇത് മൂന്നാം താവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. 2008ലും 2013ലും ക്രിസ്റ്റ്യാനോയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രിസ്റ്റ്യാനോ പുരസ്‌കാരം നേടിയത്. 37.66 ശതമാനം വോട്ടാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചത്. 15.76 ശതമാനം വോട്ടുമായി മെസ്സി രണ്ടാമതും 15.72 ശതമാനം വോട്ട് നേടി ന്യൂയര്‍ മൂന്നാമതും എത്തി.
റയല്‍ മാഡ്രിഡിന് പത്താം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ ക്രിസ്റ്റിയാനോ നിര്‍ണായക പങ്ക് വഹിച്ചു. 17 ഗോളുകളാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്. സ്പാനിഷ് ലീഗ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിക്കൊടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം റയലിനും പോര്‍ച്ചുഗലിനുമായി 61 ഗോള്‍ നേടി മിന്നും ഫോമിലായിരുന്നു ക്രിസ്റ്റിയാനോ.

LEAVE A REPLY

Please enter your comment!
Please enter your name here