Connect with us

Palakkad

പത്താംക്ലാസ് വിജയശതമാനം ഉയര്‍ത്താന്‍ എം എല്‍ എയുടെ ഗൃഹസന്ദര്‍ശനം

Published

|

Last Updated

നെന്മാറ: സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വി ചെന്താമരാക്ഷന്‍ എംഎല്‍എ എസ്എസ്എല്‍സി കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
ഓരോ സ്‌കൂളുകളും തയാറാക്കുന്ന ടാര്‍ഗറ്റ് ഗ്രൂപ്പില്‍പെട്ടവരുടേയും ആ പ്രദേശത്തെ മറ്റു മുഴുവന്‍ എസ്എസ്എല്‍സി കുട്ടികളുടെ വീടുകളും സന്ദര്‍ശിച്ചാണ് എം എല്‍ എ മടങ്ങിയത്. പൊതുപരീക്ഷക്ക് രണ്ടുമാസം മാത്രമേ ഉള്ളൂവെന്നും ജാഗ്രതവേണമെന്നും ഓര്‍മ്മിപ്പിച്ച എം എല്‍ എ മികച്ച വിജയികള്‍ക്ക് സമ്മാനം നല്‍കുമെന്നും അറിയിച്ചു.
അയിലൂര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ലിയാഖത്ത് അലിഖാന്‍, പിടിഎ വൈസ്പ്രസിഡന്റ് ശിവരാമന്‍, എംപിടിഎ പ്രസിഡന്റ് കണ്ണാമണി, അധ്യാപകരായ റോയ് കെ. പോള്‍, എസ്എം. ഷാജഹാന്‍, എംഎന്‍. രാമപ്രസാദ് എന്നിവര്‍ ഗൃഹസന്ദര്‍ശനത്തിനു നേതൃത്വം നല്‍കി.—
അയിലൂരിനു പുറമേ കൊടുവായൂര്‍ ഗവ. ഹൈസ്‌കൂള്‍, കൊല്ലങ്കോട് യോഗനിമാതാ, മുതലമട ഗവ ഹൈസ്‌കൂള്‍, വടവന്നൂര്‍ വി ഐ എം എച്ച് എസ് തുടങ്ങിയ സ്‌കൂളുകളിലെ 300 വീടുകള്‍ സന്ദര്‍ശിച്ചതായി എം എല്‍ എ പറഞ്ഞു. കൂടുതലും സ്‌കൂള്‍ അവധി ദിവസങ്ങളാണ് ഇതിനു കണ്ടെത്തുന്നത് .

---- facebook comment plugin here -----

Latest