Connect with us

Kerala

പോലീസ് ഡോഗ് സ്‌ക്വാഡിന് വിദഗ്ധ പരിശീലനം നല്‍കും: ആഭ്യന്തരമന്ത്രി

Published

|

Last Updated

തൃശൂര്‍: സംസ്ഥാന പോലീസ് ഡോഗ് സ്‌ക്വാഡിന് വിദേശ രാജ്യങ്ങളിലേതുപോലെ വിദഗ്ധ പരിശീലനം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാമവര്‍മപുരം കേരളാ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസ് ഡോഗ് സ്‌ക്വാഡിലെ നാലാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളാ പോലീസ് ഡോഗ് സ്‌ക്വാഡ് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും കുറ്റവാളികളെ മണം പിടിച്ച് പിന്തുടര്‍ന്നു കണ്ടെത്തുന്നതിലും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും പോലീസിന് ഡോഗ് സ്‌ക്വാഡിന്റെ സേവനം ഏറെ സഹായകരമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളില്‍ നായ്ക്കള്‍ക്കു നല്‍കുന്ന വിദഗ്ധ പരിശീലനം കേരളത്തിലും നല്‍കുമെന്നും ഇതുവഴി കൂടുതല്‍ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യന്‍, എ ഡി ജി പി രാജേഷ് ദിവാന്‍, സുരേഷ് രാജ് പുരോഹിത്, കമ്മീഷണര്‍ ജേക്കബ് ജോബ്, റൂറല്‍ എസ് പി. എന്‍ വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.