Connect with us

Gulf

ഷാര്‍ജയില്‍ യുവാവ് വാഹനമിടിച്ച് മരിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ പാക്കിസ്ഥാനി യുവാവ് വാഹനം തട്ടി മരിച്ചു. അനുമതിയില്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടക്കവെ എതിരെ വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. ഹംരിയ ഫ്രീസോണിനടുത്ത് ഇന്ന്(4) രാവിലെ ആറിനായിരുന്നു സംഭവം. മൃതദേഹം ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. അനുവദിച്ച സ്ഥലത്ത് മാത്രമേ റോഡിന് കുറുകെ കടക്കാവൂ എന്ന് പൊലീസ് ഓര്‍മിപ്പിച്ചു.

Latest