Connect with us

Wayanad

ജില്ലയിലെങ്ങും മീലാദ് ശരീഫ് ആഘോഷിച്ചു

Published

|

Last Updated

കല്‍പ്പറ്റ: മുഹമ്മദ് നബി(സ)യുടെ ജന്മ ദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. മദ്‌റസകളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റാലിയും സംഘടിപ്പിച്ചു.
നബിദിനാഘോഷങ്ങളുടെ മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പേ തുടങ്ങിയ മത്സരങ്ങളുടെയും പരിപാടികളുടെയും സമാപനം കുറിച്ച് നടന്ന നബിദിന പരിപാടികള്‍ രാത്രി വൈകിയാണ് പലയിടത്തും അവസാനിച്ചത്. വര്‍ണ ശബളമായ മീലാദ് ഘോഷ യാത്രയും മൗലിദ് പാരായണം, സൗഹൃദ സംഗമം,വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍ എന്നിവയും നടന്നു. ചെമ്പോത്തറയില്‍ പ്രസിഡന്റ് എ എം അസീസ് പതാക ഉയര്‍ത്തി. ഘോഷയാത്രകള്‍ക്ക് മഹല്ല് ഖത്വീബ് ബശീര്‍ മിസ്ബാഹി, അബൂസ്വാദിഖ് മുസ്‌ലിയാര്‍,മൂസ മുസ്‌ലിയാര്‍ എന്നിവരും പെരന്തട്ടയില്‍ അബ്ദുസ്സലാം മിസ്ബാഹി, മുസ്തഫ മുസ്‌ലിയാര്‍, നൗഷാദ്, അലവിക്കുട്ടി,ബശീര്‍ മുസ്‌ലിയാര്‍ എന്നിവരും നേതൃത്വം നല്‍കി. വൈകിട്ട് ടി എന്‍ പുരത്തിന്റെ കഥാ പ്രസംഗവും നടന്നു. കോട്ടനാട് നടന്ന പരിപാടിക്ക് റഫീഖ് മുസ്‌ലിയാര്‍ നീലഗിരിയും നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest