കോഴിക്കോട്: മര്‍കസ് സമ്മേളന വിഭവ സമാഹരണത്തിന്റെ ഭാഗമായി സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മദ്‌റസാ വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുത്ത് എട്ട് ലക്ഷം രൂപ മര്‍കസ് പ്രിന്‍സിപ്പല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറി.
മര്‍കസില്‍ നടന്ന ചടങ്ങില്‍ എസ് ജെ എം മലപ്പുറം ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ബവ മുസ്‌ലിയാര്‍ ക്ലാരി, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, അലവി ഫൈസി കൊടശ്ശേരി, മുഹമ്മദ് അഹ്‌സനി, കെ ടി മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിച്ചു. വിഭവ സമാഹരണം വിജയിപ്പിച്ചവരെയും സംഭാവനകള്‍ നല്‍കിയവരെയും കാന്തപുരം അഭിനന്ദിച്ചു.