Connect with us

National

സുരക്ഷ അവലോകനം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എത്തുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉന്നതതല യോഗം വിളിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കരസേനാ മേധാവി ദല്‍ബീര്‍ സിംഗ്, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, രഹസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസവും രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചിരുന്നു. അസമിലെ ബോഡോ തീവ്രവാദികളുടെ ആക്രമണം അടക്കം രാജ്യത്തെയും അയല്‍ രാജ്യങ്ങളിലെയും അവസ്ഥ യോഗം വിലയിരുത്തി. രാജ്യത്ത് ആക്രമണം നടത്തുന്ന തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യുന്നതിന് ഭൂട്ടാനെയും മ്യാന്‍മറിനെയും ഇന്ത്യ സമീപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ സ്വീകരിക്കുന്ന പഴുതടച്ച സുരക്ഷാ സംവിധാനത്തെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്.