Connect with us

National

മോദി ഭരണം അടിയന്തരാവസ്ഥയേക്കാള്‍ ഭീകരം: മമത

Published

|

Last Updated

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും രംഗത്ത്. നരേന്ദ്ര മോദിയുടെ ഭരണം അടിയന്തരാവസ്ഥ കാലത്തേക്കാള്‍ ഭീകരമാണെന്നും ഭരണകൂടം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.
ജനാധിപത്യത്തെ തകര്‍ക്കുന്ന രീതിയാണ് സര്‍ക്കാറിന്റെത്. കാര്‍ഗ്പൂര്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭൂമിയേറ്റെടുക്കലിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നു. ഇതിലൂടെ കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുക്കാന്‍ സര്‍ക്കാറിന് സാധിക്കും. ഇതിനെ എതിര്‍ക്കാന്‍ നിങ്ങളുടെ കൂടെ താനുമുണ്ടാകും. ജീവനുള്ള കാലത്തോളം ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കാന്‍ സമ്മതിക്കില്ലെന്നും ആവേശഭരിതയായി മമത പറഞ്ഞു. ഭൂമി പിടിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ ഏതു നിയമം നടപ്പിലാക്കിയാലും പശ്ചിമ ബംഗാളില്‍ അതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.