സാമ്പത്തിക ഞെരുക്കം: മഹാരാഷ്ട്ര മന്ത്രിമാര്‍ക്ക് വിദേശയാത്രാ വിലക്ക്‌

Posted on: December 31, 2014 12:20 am | Last updated: December 30, 2014 at 11:23 pm

മുംബൈ: മഹാരാഷ്ട്രയുടെ സാമ്പത്തിക നില പരുങ്ങലിലായതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുള്‍പ്പടെയുള്ളവരുടെ വിദേശയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ വിദേശയാത്ര ഔദ്യോഗികമായി നടത്തരുതെന്ന നിര്‍ദേശത്തിനാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. വിദേശയാത്രകള്‍ സംസ്ഥാനത്തിന്റെ ഗുണപരമായ നേട്ടങ്ങള്‍ക്കുള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അനുവദിക്കപ്പെടുന്ന വിദേശ യാത്രകള്‍ പതിനഞ്ച് ദിവസത്തേക്ക് മാത്രമായിരിക്കും. സ്വന്തം ചെലവില്‍ നടത്തുന്ന യാത്രകള്‍ക്ക് ഈ നിയമം ബാധകമാകില്ലെന്ന് ഗവണ്‍മെന്റ് റീസോലൂഷന്‍ ഡിപാര്‍ട്ട്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.