കൊണ്ടോട്ടിയില്‍ ആധാര്‍ ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു

Posted on: December 31, 2014 12:57 am | Last updated: December 30, 2014 at 10:57 pm

കൊണ്ടോട്ടി: ‘സുതാര്യ ബന്ധം പരിശുദ്ധ സ്വര്‍ണം’ എന്ന മുഖമുദ്രയോടെ കൊണ്ടോട്ടിയില്‍ ആധാര്‍ ഗോള്‍ഡ് തുറന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്തു. എം എല്‍ എ കെ മുഹമ്മദുണ്ണി ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, കൊണ്ടോട്ടി, പള്ളിക്കല്‍, നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി ടി ഫൗസിയ, കെ പി മുസ്തഫ തങ്ങള്‍, കെ സി ഷീബ, വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്് പി പോക്കര്‍ ഹാജി, ഗോള്‍ഡ് ആന്‍ഡ്് സില്‍വര്‍ മര്‍ച്ചന്റ്് അസോസിയേഷന്‍ കൊണ്ടോട്ടി പ്രസിഡന്റ് അജ്മല്‍ കുഞ്ഞുട്ടി, വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സാമുഹിക മേഖലയിലെ പ്രമുഖര്‍, ആധാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ അഡ്വ. സലീം കോനാരി, വൈസ് ചെയര്‍മാന്‍ സി കെ അബ്ദുല്‍ ജലീല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പാലക്കല്‍ അശ്‌റഫ്, കളപ്പാടന്‍ നൗഷാദ്, മുജീബ് കണിയാടത്ത്, ഡയറക്ടര്‍മാരായ സലീം കളപ്പാടന്‍, അഡ്വ. കെ കെ അക്ബര്‍, എം എം ഹാഷിം, ഷംസീര്‍ കോനാരി, പി കെ മൂസ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി ബൈപ്പാസ് റോഡരികില്‍ ഒട്ടേറെ ആനുകൂല്യങ്ങളോടെയും സൗകര്യങ്ങളോടെയുമാണ് ആധാര്‍ ഗോള്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പും കലാപരിപാടികളും അരങ്ങേറി.