സാമൂഹിക സുരക്ഷിതത്വത്തിന് സെക്യൂരിറ്റി സപ്പോര്‍ട്ട്

Posted on: December 30, 2014 8:22 pm | Last updated: December 30, 2014 at 8:22 pm

(1)അബുദാബി: അബുദാബിയുടെ സാമൂഹിക സുരക്ഷിതത്വത്തിന് അബുദാബി പോലീസ് സെക്യൂരിറ്റി സപ്പോര്‍ട്ട് വിഭാഗം പൂര്‍ണ സജ്ജമാണെന്ന് സെക്യൂരിറ്റി സപ്പോര്‍ട്ട് മേധാവി ലെഫ്. കേണല്‍ ഖാലിദ് അല്‍ ശംസി അറിയിച്ചു.
സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് സെക്യൂരിറ്റി സപ്പോര്‍ട്ട് വിഭാഗം സ്ഥിപിച്ചിരിക്കുന്നത്. അബുദാബിയുടെ നേട്ടങ്ങള്‍ സംരക്ഷിക്കാനും ബാധ്യസ്ഥമാണ്. അത് കൊണ്ടുതന്നെ എല്ലാ പോലീസ് യൂണിറ്റുകള്‍ക്കും സേവനം എത്തിക്കാറുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തിലാണ് സപ്പോര്‍ട്ട് വിഭാഗം പ്രവര്‍ത്തിക്കുന്നത്. വനിതാ കേഡറ്റുകളും ഇതില്‍ സേവനം അനുഷ്ഠിക്കുന്നു. സ്വയം പ്രതിരോധം അടക്കം പരിശീലനം നല്‍കുന്നുവെന്നും ലെഫ്. കേണല്‍ ഖാലിദ് അല്‍ ശംസി അറിയിച്ചു.