കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്ത ടിക്കറ്റ് മാനിക്കുമെന്ന് ഇത്തിഹാദ്

Posted on: December 30, 2014 8:00 pm | Last updated: December 30, 2014 at 8:14 pm

അബുദാബി: ഓണ്‍ലൈനില്‍ സംഭവിച്ച തകരാറ് മൂലം കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്ത ടിക്കറ്റ് മാനിക്കുമെന്ന് ഇത്തിഹാദ്.
ക്രിസ്തുമസ് ദിനത്തില്‍ അബുദാബിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ജോഹനെസ് ബര്‍ഗ്, മനില എന്നിവിടങ്ങളില്‍ ബന്ധിപ്പിച്ച് നടത്തിയ സര്‍വീസാണ് ഓണ്‍ലൈന്‍ തകരാര്‍ മൂലം 277 യു എ സ് ഡോളറിന്റെ ടിക്കറ്റ് 187 ഡോളറിന് വിതരണം ചെയ്തത്.
ഓണ്‍ലൈനില്‍ തെറ്റുപറ്റിയതിനാല്‍ കുറഞ്ഞ നിരക്ക് മാനിക്കുമെന്നും ബാക്കി തുക അടക്കേണ്ടതില്ലെന്നും ഇത്തിഹാദ് വൃത്തങ്ങള്‍ അറിയിച്ചു.