98 ടണ്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ചു

Posted on: December 30, 2014 7:00 pm | Last updated: December 30, 2014 at 7:06 pm
SHARE

അബുദാബി: ദി എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് (ഇഇജി) രാജ്യത്തുടനീളം നടത്തിയ ശുചീകരണ യജ്ഞത്തില്‍ 98 ടണ്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ചു. ക്ലീന്‍ അപ് യുഎഇ എന്ന ക്യാംപയിനില്‍ 1.23 ലക്ഷം സന്നദ്ധപ്രവര്‍ത്തകരാണ് പങ്കെടുത്തത്. യുഎഇ എമിറേറ്റുകളില്‍ 104 വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നാണ് 98 ടണ്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ചതെന്നും എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സന്‍ ഹബീബ അല്‍ മറാഷി അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ക്യാംപയിന്‍ രാജ്യത്തൊട്ടാകെ നടന്നത്. ഓരോവര്‍ഷവും സന്നദ്ധ പ്രവര്‍ത്തകരായെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും സഹകരണവും വര്‍ധിച്ചതായും അധികൃതര്‍ പറഞ്ഞു.