Connect with us

Ongoing News

ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചു

Published

|

Last Updated

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ധോണിയുടെ അപ്രതീക്ഷിത തീരുമാനം. ഏകദിനത്തിലും ട്വന്റി20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് അദ്ദേഹം ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിരാട് കോഹ്‌ലിയായിരിക്കും ഇന്ത്യയെ നയിക്കുക.
ഇന്ത്യയ്ക്കായി 90 ടെസ്റ്റുകളാണ് ധോണി കളിച്ചത്. 2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ചെന്നൈയിലായിരുന്നു ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം. 144 ഇന്നിങിസുകളിലായി 4876 റണ്‍സ് നേടി. 6 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും നേടി. 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 256 ക്യാച്ചുകളും 38 സ്റ്റംബിങ്ങും ചെയ്തു. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന ക്യാപ്റ്റനായ ധോണിയുടെ കീഴില്‍ ഇന്ത്യ 27 ടെസ്റ്റുകളില്‍ വിജയിച്ചു.
2008 നവംബറില്‍ കുംബ്ലെ വിരമിച്ചതോടെയാണ് ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം ചുമതലയേറ്റത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ഒന്നാം റാങ്കില്‍ എത്തിച്ച നായകന്‍ കൂടിയാണ് ധോണി. ഐസിസിയുടെ മൂന്ന് കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി. ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ നായകനെന്ന നിലയില്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.
ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് ധോണി യാതൊരു സൂചനയും ആര്‍ക്കും നല്‍കിയരുന്നില്ല. കളി കഴിഞ്ഞുള്ള സമ്മാനദാന ചടങ്ങിലും അദ്ദേഹം വിരമിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നില്ല.