Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: പക്ഷിപ്പാതാള ട്രക്കിംഗ് തീരുമാനം നീട്ടി

Published

|

Last Updated

മാനന്തവാടി: മാവോയിസ്റ്റ് സാന്നിധ്യം ജില്ലയില്‍ ശക്തമായതോടെ ബേഗൂര്‍ റെയ്ഞ്ചിന് കീഴിലെ പക്ഷിപാതാളത്തിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വനം വകുപ്പ് നീട്ടി. രണ്ട് വര്‍ഷം മുമ്പാണ് സുരക്ഷാ കാരണത്താല്‍ പക്ഷിപാതളത്തിലേക്കുള്ള ട്രക്കിംഗ് വനം വകുപ്പ് നിരോധിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ബ്രഹ്മഗിരി വാച്ച് ടവര്‍ വരെ സഞ്ചാരികള്‍ക്ക് പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് പക്ഷിപാതാളത്തിലേക്ക് ട്രക്കിംഗ് അനുവദിക്കാനായിരുന്നു വനം വകുപ്പ് തീരുമാനം. ഇതിന് പുതി ബ്രോഷര്‍ തയ്യാറാക്കുകയും നിരക്ക് തീരുമാനിക്കുകയും ചെയ്തിരുന്നുു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞോത്ത് ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണമുണ്ടായ പശ്ചാതലത്തിലാണ് തീരുമാനം നീട്ടിവെച്ചത്. പ്രകൃതി സ്‌നേഹികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുക്കണക്കിന് പേര്‍ നിത്യേന പക്ഷിപാതാളത്തിലേക്ക് എത്തിയിരുന്നു. ഇവിടെക്കുള്ള വഴിയുടെ ഇരു ഭാഗത്തെയും പ്രകൃതി മനോഹരിതയും വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യവും പച്ചപ്പും മൊട്ടക്കുന്നുകളും അപൂര്‍വ സസ്യലതാദികളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്.
പക്ഷിപ്പാതാളത്തിലേക്കുള്ള വവ്വാലുകള്‍ ഉള്‍പ്പെടെ അപൂര്‍വ പക്ഷികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് 500 രൂപയാണ് ഫീസ്. ഇപ്പോള്‍ ഇത് 900 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അധികമുള്ള ഓരോരുത്തര്‍ക്കും 300 രൂപ ഫീസ് നല്‍കണം. മാവോയിസ്റ്റ് ഭീഷണിയുടെ ശക്തി പക്ഷിപാതാളത്തിലേക്കുള്ള ട്രക്കിംഗ് അനുവദിക്കാനാണ് വനം വകുപ്പ് തീരുമാനം. അതെ സമയം മാവോയിസ്റ്റ് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ മൈസൂരില്‍ ഇന്നലെ ചേര്‍ന്നു.