Connect with us

Kozhikode

പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരെ വെള്ളമൊഴിച്ച് യു ഡി എഫ് പ്രതിഷേധം

Published

|

Last Updated

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര പുരോഗതിക്ക് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോടികള്‍ അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നതില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കൊയിലാണ്ടി മേല്‍പ്പാലത്തിന്റെയും ബസ്സ്റ്റാന്‍ഡിന്റെയും പരിസരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനങ്ങളെ ധിക്കരിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ച്, കൂട്ടിയിട്ട് കത്തിക്കുന്ന മാലിന്യത്തില്‍ വെള്ളമൊഴിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പി രത്‌നവല്ലി, വി പി ഇബ്‌റാഹിംകുട്ടി, കെ എം നജീബ്, ടി വി ഇസ്മാഈല്‍, മനോജ് പയറ്റുവളപ്പില്‍, എ അനീസ്, വത്സരാജ് കള്ളോത്ത്, പി ജമാല്‍, അജീഷ് നേതൃത്വം നല്‍കി.