Connect with us

Kozhikode

മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കടലുണ്ടി: മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പരിസരങ്ങളില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം സ്വാര്‍ഥതയും ചൂഷണവുമാണെന്നും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പ്രസ്താവിച്ചു. കടലുണ്ടിയില്‍ പഞ്ചദിന മീലാദ് പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോടും സ്ത്രീകളോടും കുട്ടികളോടുമുള്ള നമ്മുടെ കാഴ്ചപ്പാട് നിസ്വാര്‍ത്ഥമായാല്‍ മാത്രമേ സുദൃഢമായ ഭാവിയെ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. വൃദ്ധരോടുള്ള നമ്മുടെ സമീപനം സ്‌നേഹസ്പര്‍ശത്തിലൂടെയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി അധ്യക്ഷതയും പ്രാര്‍ഥനയും നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കെ വി തങ്ങള്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, എന്‍ വി ഹംസക്കോയ ബാഖവി, വി അബ്ദുല്‍ ജലീല്‍ സഖാഫി, അബ്ദുസ്സലാം സഖാഫി, വി ഹംസക്കോയ ബാഖവി, അത്വീഖുര്‍റഹ്മാന്‍ അല്‍ ബാഖവി, മൊയ്തീന്‍കുട്ടി ബാഖവി പെരുമുഖം, ഡോ. ടി എ അബ്ദുല്‍ അസീസ് ചാലിയം, എം വി ബാവ ചാലിയം, അബ്ദുല്‍ മജീദ് ഹാജി ചാലിയം സംസാരിച്ചു.
ഇന്ന് നടക്കുന്ന സമാപന സംഗമം സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എ മുഹമ്മദ് ഹനീഫ, ഡോ. മന്‍സൂര്‍ കടലുണ്ടി പ്രസംഗിക്കും.
വ്യാഴാഴ്ച നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കും.

Latest