Connect with us

Wayanad

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കേസെടുത്തു

Published

|

Last Updated

കല്‍പ്പറ്റ: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും എല്‍ എഫ് യു പി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിക്കും സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോള്‍ വാഹനമിടിച്ച് പരിക്കുപറ്റിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സി ഡബ്ല്യു സി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലയിലെ തിരക്കേറിയ റോഡുകളില്‍ സീബ്രാലൈനുകള്‍ മാഞ്ഞുതുടങ്ങിയത് കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി സി ഡബ്ല്യു സിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
. വാഹനം ഓടിക്കുന്ന സ്ഥലപരിചയമില്ലാത്തവര്‍ ജാഗ്രത പുലര്‍ത്താതെ പോകുന്നതാണ് അപകട കാരണം.
ഒരിക്കല്‍ സീബ്രാലൈന്‍ ഉണ്ടായിരുന്ന സ്ഥലം റോഡ് മുറിച്ചുകടക്കാന്‍ സുരക്ഷിതമാണെന്ന ധാരണയിലാണ് കുട്ടികള്‍ അപ്രകാരം ചെയ്യുന്നതെന്നും അന്വേഷണത്തില്‍നിന്നും മനസിലായി.
ജില്ലയിലെ മുഴുവന്‍ സീബ്രാലൈനുകളും അടിയന്തരമായി പെയിന്റ് ചെയ്യണമെന്ന് നിര്‍ദേശിച്ച് വയനാട് പി ഡബ്ല്യു ഡി. റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും കൊടുവള്ളിയിലെ ദേശീയപാത സബ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും സി ഡബ്ല്യു സി ഉത്തരവ് നല്‍കി. സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു.

Latest