2017 മുതല്‍ ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത ക്രാഷ് ടെസ്റ്റ്

Posted on: December 29, 2014 7:16 pm | Last updated: December 29, 2014 at 7:16 pm

crash-test2017 ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കും. ക്രാഷ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ 2015 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ സഹമന്ത്രി ജി എം സിദ്ധേശ്വരയ്യ ലോക്‌സഭയെ അറിയിച്ചു. എ ഐ എസ് 098, എ ഐ എസ് 099 നിലവാര പ്രകാരമുള്ള ക്രാഷ് ടെസ്റ്റുകള്‍ നിലവില്‍ വില്‍പ്പനയിലുള്ള മോഡലുകള്‍ക്കും ബാധകമാക്കുമെന്ന് മന്ത്രി പറഞ്ഞു. 2019 ഒക്‌ടോബര്‍ ഒന്നു മുതലാവും നിലവില്‍ വിപണിയിലുള്ള വാഹനങ്ങള്‍ക്കു ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാവുക.

ഇന്ത്യയില്‍ നിര്‍മിച്ച് നല്‍കുന്ന ചില കാറുകള്‍ ഓഫ് സെറ്റ് കാര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗത്തിലുള്ള ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് വിജയിക്കുന്ന മോഡലുകള്‍ക്കു മാത്രം വിപണന അനുമതി നല്‍കാനാണു തീരുമാനം.