വോയ്പ് കോളുകളുടെ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം എയര്‍ടെല്‍ പിന്‍വലിച്ചു

Posted on: December 29, 2014 6:39 pm | Last updated: December 29, 2014 at 6:39 pm
SHARE

airtelന്യൂഡല്‍ഹി: വോയ്പ് കോളുകളുടെ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം ഭാരതി എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് പിന്‍വലിച്ചു. സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവന ദാതാക്കളിലൂടെ കോള്‍ ചെയ്യുന്നതിന് കൂടുതല്‍ തുക ഈടാക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശക്തമായ ജനരോഷമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.