സോളാര്‍: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും സമരത്തിന്

Posted on: December 29, 2014 6:28 pm | Last updated: December 30, 2014 at 12:05 am

cpm--621x414തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാന്‍ എല്‍ ഡി എഫ് തീരുമാനം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സമരവുമായി വീണ്ടും രംഗത്തിറങ്ങാന്‍ എല്‍ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. സമരത്തിന്റെ ആദ്യ ഘട്ടമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.

വിശ്വഹിന്ദു പരിഷത്തിന്റെ മതംമാറ്റല്‍ പരിപാടിയായ ഘര്‍ വാപസിക്കെതിരേ ശക്തമായ പ്രചരണം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും വിലയിടിവിനെതിരേ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.