സന്നിദ്ധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സിഐക്ക് സസ്‌പെന്‍ഷന്‍

Posted on: December 29, 2014 12:28 pm | Last updated: December 29, 2014 at 6:01 pm
SHARE

sabarimala_temple1പത്തനംതിട്ട: ശബരിമല സന്നിദ്ധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സിഐയെ സസ്‌പെന്റ് ചെയ്തു. കല്‍പ്പറ്റ സിഐ സുരേഷ് ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പമ്പയില്‍ നിന്നും സ്വാമി അയ്യപ്പന്‍ റോഡ് വഴി വന്ന ജീപ്പ് സന്നിദ്ധാനത്തേക്ക് സിഐ ഓടിച്ചുകയറ്റിയത്.
പമ്പയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മരക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. സന്നിദ്ധാനത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ രാമചന്ദ്രന്‍ ദക്ഷിണ മേഖലാ എഡിജിപി പത്മകുമാറിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സന്നിദ്ധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു.