Connect with us

Palakkad

മവോയിസ്റ്റ് ആക്രമണം: ജില്ലയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കി

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ വീണ്ടും മവോയിസ്റ്റ് അക്രമണമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ സുരക്ഷ സംവിധാനം ശക്തമാക്കി. അട്ടപ്പാടി, മലമ്പുഴ, വാളയാര്‍, നെല്ലിയാമ്പതി വനമേഖലകളില്‍ മവോയിസ്റ്റ് വിരുദ്ധസേനയും പോലീസും അതീവ ജാഗ്രതയിലാണ്. ഇതിനിടെ സൈലന്റ് വാലി ബഫര്‍സോണിന് സമീപമുള്ള ആദിവാസി ഊരില്‍ അപരിചതിരായ രണ്ട് പേര്‍ വന്ന് റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെടുത്തിരിക്കുന്നവരെ ഭീഷണിപ്പെടുത്തിയതും മവോയിസ്റ്റുകളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ചന്ദ്രനഗറില്‍ ആക്രമവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടിക്കപ്പെട്ടതോടെ അണികള്‍ക്കിടയില്‍ നഷ്ടപ്പെട്ട ആത്മവീര്യം വീണ്ടെടുക്കാനും പ്രതികള്‍ക്കെതിരെ പോലീസ് നടത്തുന്ന വേട്ടക്ക് താക്കീത് നല്‍കുന്നതിനും വീണ്ടും അക്രമണം നടത്തണമെന്നാണ് മവോയിസ്റ്റ് നേതാക്കളുടെ തീരുമാനം. ഏതാനും ദിവസത്തിനുള്ളില്‍ ജില്ലയില്‍ തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രത്തില്‍ ആക്രമണം നടത്തി തെളിയിക്കാനും ഒരുക്കങ്ങള്‍ നടത്തി വരുകയാണെന്നാണ് പോലീസിന് കിട്ടിയ രഹസ്യം വിവരം. മാവോവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ജില്ലയിലെ വനമേഖലയില്‍ കനത്ത സുരക്ഷയും നിരീക്ഷണവും ഏര്‍പ്പെടുത്തി.ആദിവാസി ഊരുകളില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്താനും ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. കോളനിയിലത്തെുന്ന അപരിചിതരുടെ വിവരം പൊലീസിന് കൈമാറാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ എസ്‌റ്റേറ്റുകളോട് ചേര്‍ന്നുള്ള ടൂറിസം പോയന്റുകളില്‍ സംശയാസ്പദമായി കാണപ്പെടുന്നവരെക്കുറിച്ച് വിവരമറിയിക്കാന്‍ എസ്‌റ്റേറ്റ് അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ രണ്ട് പ്രതികളില്‍ നിന്ന് ചന്ദ്രനഗര്‍ ആക്രമണവുമായി ബന്ധപ്പെട്ട വിവരം ല”ിച്ചതൊഴിച്ചാല്‍ മവോയിസ്റ്റ് നേതാക്കളെക്കുറിച്ചോ, അവരുടെ ഒളിത്താവളത്തെക്കുറിച്ചോ പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ചന്ദ്രനഗര്‍ അക്രമണത്തില്‍ എട്ടംഗസംഘമാണ് ഉള്‍പ്പെടുത്തിട്ടുള്ളത്. മറ്റ് ആറുപേരെ ക്കുറിച്ച് വിവരം ലഭിക്കാത്തത് അന്വേഷണത്തെ ബാധിച്ചിരിക്കുകയാണ്.
അട്ടപ്പാടിയില്‍ ഉന്നത പോലീസുദ്യോഗസ്ഥരെല്ലാം സന്ദര്‍ശനം നടത്തി മവോയിസ്റ്റ് വേട്ടക്കായി പദ്ധതി ആവിഷക്കരിച്ചുവെങ്കിലും മവോയിസ്റ്റുകളുടെ നീക്കങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ആദിവാസി കോളനികളില്‍ രഹസ്യമായി മവോയിസ്റ്റുകളുടെ പ്രവര്‍ത്തനമുണ്ടെന്നാണ് കരുതുന്നത്.

Latest