ജാമിഅ അല്‍ ബൈത്ത് ഔഖാഫ് പള്ളിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത മൗലിദ് സദസ്സ് നടന്നു

Posted on: December 29, 2014 12:28 am | Last updated: December 29, 2014 at 12:28 am
SHARE

സലാല: ദോഫാറിലെ ഏറ്റവും വലിയ മൗലിദ് സദസ്സ് ജാമിഅ അല്‍ ബൈത്ത് ഔഖാഫ് പള്ളിയില്‍ നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി, ഹബീബ് ഉമര്‍ ഹഫീസ്, ശൈഖ് സഈദ് റവാസ്, അബ്ദുര്‍റഹ്മാന്‍ അല്‍ ഉജൈലി, അബ്ദുര്‍റഹ്മാന്‍ ബാ അബ്ബാദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പരിപാടിയില്‍ സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ചത്. മൗലിദ് പാരായണവും ദുആ മജ്‌ലിസും അന്നദാനവും നടന്നു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടന്നു.
ഭക്തിനിര്‍ഭരമായ സദസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മൗലിദുകള്‍ ആലപിച്ചു. സാലലയിലെ പ്രധാന പള്ളികളിലെല്ലാം പരിപാടിയെ കുറിച്ചുള്ള അറിയിപ്പ് നല്‍കിയിരുന്നു.
സലാല സന്ദര്‍ശനത്തിനെത്തിയ യമന്‍ പണ്ഡിതന്‍ ഹബീബ് ഉമര്‍ ഹാഫിസിന്റെ പര്യടനം ഇന്ന് മിര്‍ബത്തിലെ ജാമിയ മിര്‍ബത്തില്‍ നടക്കുന്ന പരിപാടിയോടെ അവസാനിക്കും.