ബാലചന്ദ്ര മേനോന്‍ ഷോ നടത്തി

Posted on: December 28, 2014 10:25 pm | Last updated: December 28, 2014 at 10:25 pm

balachandra menonദുബൈ: ദുബൈയില്‍ പത്മശ്രീ ഭരത് ബാലചന്ദ്ര മേനോന്‍ ഷോ അരങ്ങേറി. ബാലചന്ദ്രമേനോന്റെ 37 വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ സുവര്‍ണ നിമിഷങ്ങള്‍ അനാവരണം ചെയ്ത ചടങ്ങില്‍ പത്മശ്രീ. ഡോ കെ. ജെ യേശുദാസ്, പത്മശ്രീ മധു, നെടുമുടി വേണു, മണിയന്‍ പിള്ള രാജു, പൂര്‍ണിമ ഭാഗ്യരാജ്, ലിസി എന്നിവരും ഓര്‍മകള്‍ പങ്കുവെച്ചു.
സെബാസ്റ്റ്യന്‍ ജോസഫ്, ബഷീര്‍ പി എ, നെല്ലറ ശംസുദ്ദീന്‍, വിനോദ് നമ്പ്യാര്‍, ഹരീഷ് കുമാര്‍, ലീന പര്‍വാനി, സാജിദ് അരോമ, അനീഷ് മുഹമ്മദ്, റമ്ഷി പുയ്യാപ്ല, സാബു ജോസഫ്, റഫീക്ക് മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖരും സംബന്ധിച്ചു.
20 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ദുബൈയില്‍ എത്താനും ഇത്തരമൊരു ഷോ അവതരിപ്പിക്കാനും പ്രേരണ നല്‍കിയത് പത്മശ്രീ എം എ യുസുഫലി ആണെന്ന് ബാലചന്ദ്ര മേനോന്‍ ചടങ്ങില്‍ പറഞ്ഞു.
ഏഷ്യാവിഷന്‍ ഇവന്റ്‌സ് ആണ് ബാലചന്ദ്രമേനോന്‍ ഷോ സംഘടിപ്പിച്ചത്.