മര്‍കസില്‍ നാളെ തിരുകേശ ദര്‍ശനം

Posted on: December 28, 2014 5:41 am | Last updated: December 29, 2014 at 9:49 am

കോഴിക്കോട്: മര്‍കസ് സംഘടിപ്പിച്ചുവരുന്ന മീലാദാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന തിരുകേശ ദര്‍ശനവും പുണ്യജല വിതരണവും നാളെ മര്‍കസില്‍ നടക്കും.
സുബ്ഹി നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആത്മീയ ചടങ്ങിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇന്ത്യക്കകത്തും പുറത്തുമുള്ള സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, പി കെ എസ് തങ്ങള്‍ തലപ്പാറ, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, അബ്ദുല്‍ഫത്താഹ് തങ്ങള്‍ അവേലം, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എം എ എച്ച് അസ്ഹരി, വി പി എം വില്യാപള്ളി പങ്കെടുക്കും.
തിരുകേശം നേരില്‍ കാണാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് മര്‍കസില്‍ ഒരുക്കിയിട്ടുള്ളത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ പരമാവധി പൊതുവാഹനങ്ങളില്‍ മാത്രം മര്‍കസില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.