Connect with us

Wayanad

പഠനത്തോടൊപ്പം സേവനവും വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണം: ഫാറൂഖ് നഈമി

Published

|

Last Updated

കല്‍പ്പറ്റ: പഠനത്തോടൊപ്പം സേവനവും വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണമെന്ന് എസ് എസ് ഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡന്റ് ഡോ.ഫാറൂഖ് നഈമി കൊല്ലം പ്രസ്താവിച്ചു.സമസ്തകേരള സുന്നി യുവജന സംഘം (എസ് വൈ എസ്) 60 ാം വാര്‍ഷികത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച ജില്ലാ മുതഅല്ലിം സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കുകയയിരുന്നു അദ്ദേഹം.മാനന്തവാടി മുഅസ്സസ കോളജില്‍ നടന്ന സമ്മേളനം കല്‍പ്പറ്റ ദാറുല്‍ ഫലാഹ്പ്രിന്‍സിപ്പാള്‍ എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.അല്‍ ജമാഅ,സ്വിറാത്തുല്‍ ുസ്തഖീം,അദ്ദഅ്‌വ സെഷനുകള്‍ക്ക് കുമ്മോളി ഇബ്രാഹിം സഖാഫി,കൈപ്പാണി അബൂബക്കര്‍
ഫൈസി,കെ ഒ ഹമദ് കുട്ടി ബാഖവി എന്നിവര്‍ നേതൃത്ത്വം നല്‍കി.എസ് ശറഫുദ്ദീന്‍,ഉമര്‍ സഖാഫി കല്ലിയോട്,പി.സി.ഉമറലി,എസ്.അബ്ദുല്ല,അസീസ് ചിറക്കമ്പം,ബശീര്‍ സഅദി,വി എസ് കെ തങ്ങള്‍, എന്നിവര്‍ പ്രസംഗിച്ചു.സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണില്‍ നടത്തിയവിദ്യാര്‍ഥി റാലിക്ക് സുലൈമാന്‍ അമാനി,മുഹമ്മദലി നദ്‌വി,നൗഷാദ് സി എം നേതൃത്ത്വം നല്‍കി.നാസര്‍ മാസ്റ്റര്‍ തരുവണ സ്വാഗതവും മുഹമ്മദലി സഖാഫി പുറ്റാട് നന്ദിയും പറഞ്ഞു.

Latest