കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ വി എസ് രക്ഷിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

Posted on: December 27, 2014 7:49 pm | Last updated: December 28, 2014 at 12:01 am

ramesh chennithalaന്യൂഡല്‍ഹി: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരിലാണ് വി എസ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് വി എസ് ആരോപിച്ചിരുന്നു. തന്തയേയും തള്ളയേയും തല്ലുന്ന രീതി തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.