Connect with us

International

തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്ഥാനോട് യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് ആവശ്യപ്പെട്ടു. ഈ മാസം 25ന് നവാസ് ഷരീഫുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ബാന്‍ കി മൂണ്‍ ഈ ആവശ്യമുന്നയിച്ചത്. വധശിക്ഷക്കുണ്ടായിരുന്ന മൊറട്ടോറിയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മൊറട്ടോറിയം പുനസ്ഥാപിക്കണമെന്നും മൂണ്‍ ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെയും സര്‍ക്കാറിന്റേയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ബാന്‍ കി മൂണ്‍ നവാസ് ഷരീഫിനെ അറിയിച്ചു. പെഷാവാറിലെ സൈനിക സ്‌കൂളിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഭീകരരുടെ വധശിക്ഷ നടപ്പാക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.