‘അടുത്തവര്‍ അറിഞ്ഞ കാന്തപുരം’ പ്രകാശനം ചെയ്തു

Posted on: December 27, 2014 5:55 pm | Last updated: December 27, 2014 at 5:55 pm

kanthapuram bookദുബൈ: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെക്കുറിച്ചുള്ള പ്രശസ്തരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച ‘അടുത്തവര്‍ അറിഞ്ഞ കാന്തപുരം’ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗം പ്രകാശനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, മഹ് മൂദ് ഹാജി ഉമ്മുല്‍ ഖുവൈന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ഐ സി എഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയുര്‍, സഹായി വാദിസലാം പ്രസിഡന്റ് അബ്ദുല്ല സഅദി ചെറുവാടി പങ്കെടുത്തു.
എം എ യൂസുഫലി, ജി സുധാകരന്‍, പി സി ജോര്‍ജ്, അഡ്വ. പി ടി എ റഹീം എം എല്‍ എ, ഇസ്മായേല്‍ റാവുത്തര്‍, കെ ടി ജലീല്‍ എം എല്‍ എ, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി തുടങ്ങിയ 32 പേരുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആദില്‍ റഹ്മാന്‍ തയ്യാറാക്കിയ പുസ്തകം ഗ്രീന്‍സ് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.