തിരുനബി ആധുനിക ലോകത്തിന് മാതൃക

Posted on: December 27, 2014 5:52 pm | Last updated: December 27, 2014 at 5:52 pm

PHOTO FOR NEWSദുബൈ: പ്രവാചക ശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ)യുടെ ജീവിതവും അധ്യാപനങ്ങളും ആധുനിക ലോകത്തിനാകമാനം മാതൃകയാണെന്നും വര്‍ത്തമാനകാലം അഭിമുഖീകരിക്കുന്ന ഏത് തരം പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരം നബി ചര്യയിലേക്ക് മടങ്ങുക മാത്രമാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു.
ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററും മഅ്ദിന്‍ ദുബൈ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മദ്ഹുര്‍റസൂല്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിപാടി ദുബൈ ഔഖാഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍ സൂപര്‍ വൈസര്‍ അലി അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെന്റര്‍ മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഅദി ആലക്കാട് സ്വാഗതവും മഅ്ദിന്‍ സെക്രട്ടറി കരീം ഹാജി പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.