ബിജെപിയിലേക്ക് പോകില്ലെന്ന് ഗണേഷ് കുമാര്‍

Posted on: December 27, 2014 2:29 pm | Last updated: December 28, 2014 at 12:01 am
SHARE

ganesh kumarതിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി)  നേതാവുമായ കെ ബി ഗണേഷ് കുമാര്‍. തന്നെ ആരും ബിജെപിയിലേക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനായ ഒരു മന്ത്രിയുടെകൂടി പേര് വെളിപ്പെടുത്തുമെന്നും ഗണേഷ് പറഞ്ഞു. എന്നാല്‍ പൊതുജനത്തിന് മുന്നില്‍ വെളിപ്പെടുത്തില്ല. കോടതിയിലായിരിക്കും പേര് വെളിപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെ ഗണേഷ് കുമാര്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ യുഡിഎഫ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഗണേഷിന് വിലക്കുണ്ടായി. ബിജെപി മുന്‍സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മാനാഭന്‍ ബിജെപിയിലേക്ക് ഗണേഷിനെ ക്ഷണിച്ചതോടെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ഉണ്ടായിരുന്നു.