Palakkad
വീട് കയറി ആര്‍ എസ് എസ് അക്രമണം; ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു

വടക്കഞ്ചേരി: വീട് കയറി ആര്‍ എസ് എസ് അക്രമണം, ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. കൊന്നഞ്ചേരി കിഴക്കുമുറിയിലെ സി പി എം പ്രവര്‍ത്തകരായ രാജേഷ്(23), പിതാവ് പൊന്നു(70), മാതാവ് വള്ളി(65), സഹോദരന്‍ ഗിരീഷ്(35) എന്നിവരെയാണ് ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 9മണിയോടെയാണ് സംഭവം. കിഴക്കുമുറിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരായ രതീഷ്, ഗണേശന്‍, പാപ്പുണ്ണി, വിനോദ്, ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള ഒന്‍പതാംഗസംഘമാണ് ഇവരെ അക്രമിച്ചത്. രാജേഷിനെ വടിവാളും കമ്പി വടികളും മറ്റ് മാരാകായുധങങളും അക്രമിക്കുന്നതിനിടെ തടയാന്‍ വന്ന മറ്റു കുടുംബങ്ങള്‍ക്കും വെട്ടേല്‍ക്കുകയായിരുന്നു. 2 വര്‍ഷം മുമ്പും ഇവര്‍ രാജേഷിനെ അക്രമിച്ചിരുന്നു. ഇതിന്റെ കേസ് കോടതിയില്‍ നടന്ന് വരുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആര്‍ എസ് എസ് സംഘം രാജേഷിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാത്തതാണ് അക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം കൊന്നഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി ടി കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി കെ ചാമുണ്ണി. സി തമ്പു, കെ ബാലന്‍ സംസാരിച്ചു. എം കെ സുരേന്ദ്രന്‍ സ്വാഗതവും സി കെ നാരായണന്‍ നന്ദിയും പറഞ്ഞു.