മുംബൈയില്‍ തടി ഗോഡൗണിന് തീപിടിച്ച് എട്ട് മരണം

Posted on: December 27, 2014 12:11 pm | Last updated: December 28, 2014 at 12:01 am
SHARE

Bhiwandi_fire_മുംബൈ: മുംബൈയിലെ ഭീവാണ്ടിയില്‍ തടി ഗോഡൗണിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. സമീപഭാഗങ്ങളിലേക്ക് തീപടര്‍ന്നെങ്കിലും അഗ്നിശമന തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
തീപിടിത്തതില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഏഴു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.