കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 28ന് ‘ക്ലീന്‍ ശബരിമല’ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ നാലിന് വി എച്ച് പി സംസ്ഥാന വൈസ് പ്രസിഡന്റ് കുമ്മനം രാജശേരന്‍ പമ്പയിലും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം സി വത്സന്‍ സന്നിധാനത്തിലും ഉദ്ഘാടനം നിര്‍വഹിക്കും. ശുചീകരണ പരിപാടിയില്‍ 1000 പേര്‍ പങ്കാളികളാകും. 250 പേര്‍ പമ്പയിലും 750 പേര്‍ പമ്പ മുതല്‍ ശബരിമല വരെയുള്ള രണ്ടു വഴികളും സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കും. സന്നിധാനത്തെത്തുമ്പോള്‍ ശുചീകരണ സംഘം അഞ്ച് വിഭാഗമായി തിരിഞ്ഞ് സന്നിധാനവും മാളികപ്പുറവും ഭസ്മക്കുളവും നടപ്പന്തലും മറ്റ് പ്രദേശങ്ങളും വൃത്തിയാക്കും.