രാജസ്ഥാന്‍ മന്ത്രിമാര്‍ക്ക് ഇന്ത്യന്‍ മുജാഹിദീന്റെ ഇ മെയില്‍ ഭീഷണി

Posted on: December 26, 2014 10:42 pm | Last updated: December 27, 2014 at 12:42 am

ജയ്പൂര്‍: രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്ക് അവരുടെ ഔദ്യോഗിക ഇ മെയില്‍ ഐ ഡിയില്‍ തീവ്രവാദികളുടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പില്‍ പെട്ടവരാണ് ഭൂഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് കരുതുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കുള്ള ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ, സാമൂഹിക നീതി മന്ത്രി അരുണ്‍ ചതുര്‍വേദി എന്നിവരടക്കമുള്ള മന്ത്രിമാര്‍ക്ക് ഡിസംബര്‍ 22നാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഭീഷണി സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ ഡി ജി പി ഒമേന്ദ്ര ഭരദ്വാജ് വാര്‍ത്താ ലേഖകരെ അറിയിച്ചു. ഒരേ ദിവസമാണ് മന്ത്രിമാര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്.