മീലാദ് സമ്മേളനം

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:49 pm

ദുബൈ: തിരു നബി (സ) ശ്രേഷ്ഠമാതൃക എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് നടത്തിവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി അല്‍ റാസ് യൂണിറ്റ് ഐ സി എഫ് ഒരുക്കുന്ന മീലാദ് സംഗമം നാളെ (വെള്ളി) വൈകുന്നേരം ആറിന് സബ്ക റോഡിലെ ക്യൂന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മദ്ഹ് പാരായണം, ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഫസല്‍ തങ്ങള്‍ കടലുണ്ടി, മുസ്തഫ ദാരിമി വിളയൂര്‍, ബശീര്‍ സഖാഫി അജ്മാന്‍ എന്നിവര്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 055-8428766.