ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായ് ‘സ്വപ്‌നമാര്‍ഗം’

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:48 pm

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ‘സ്വപ്‌നമാര്‍ഗം’ അവതരണത്താലും പ്രമേയത്താലും ശ്രദ്ധേയമായി. ആഗോളവത്ക്കരണത്തിനു ശേഷം മലയാളിയുടെ ഭൗതികജീവിതത്തിലെ മാറ്റങ്ങള്‍ സൃഷ്ടിച്ച ഭാവുകത്വമായിരുന്നു പ്രമേയം. പ്രവാസത്തില്‍ മരുഭൂമിയില്‍ പൊള്ളുന്ന നെരിപ്പോടിലും സ്വന്തം ജീവിതാനുഭവങ്ങളിലൂടെയുള്ള യാത്രയാകാം നാടകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. സ്വപ്‌നമോ ജീവിതമോ എന്ന് വേര്‍തിരിച്ചറിയാനാകാത്തവിധം തീക്ഷ്ണമായിരുന്നു അവതരണം.